വിശ്വകര്‍മ്മ മഹാത്മ്യം
ലോകത്തിലെ ആദ്യ വേദമായ ഋഗ്വേദം
പറയുന്നത്...ത്രിമുര്ത്തികളായ ബ്രഹ്മ,വിഷ്ണു, മഹേശ്വരന്മാര് ഉള്‍പ്പെടെ
എല്ലാ ദേവന്മാരെയും , ഈ മുഴുവന്‍ പ്രപഞ്ചത്തെയും സൃഷ്ടിച്ച്ത് ഭഗവാന്
ശ്രി വിശ്വകര്മാവാണെന്നാണ്.ഋഗ്വേദത്തിനു പുറമേ മറ്റ് വേദങ്ങ്ളായ യെജുര് വേദം,
സാമ വേദം,അഥര്‍വ്വ വേദം എല്ലാം വിശ്വകര്‍മ്മാവിനെ വാഴ്ത്തുന്നത് ദേവ
പ്രഭുവായിട്ടാണ് .
എല്ലാ ഹിന്ദു ക്ഷെത്രാചാരനങ്ങളിലും,യാഗങ്ങളിലും
വിശ്വകര്‍മ്മ ദേവന് പ്രഥമ സ്ഥാനം കൊടുക്കുന്നത് കാണാം.ഈ ആശയങ്ങ്ള് തന്റെ
"INDIAN PHILOSOPHY" (Volume-1 in Pagesof 89 to 90)എന്നപുസ്തതകത്തില്
ഉള്‍പ്പെടുത്തിയ ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിടണ്ടായ ഡോ: S രാധാകൃഷ്ണന്
നമ്മള് ഇവിടെ നന്ദി രേഖപ്പെടുത്തുന്നു .
ദക്ഷിണേന്ത്യയിലെ
65% വിശ്വകര്‍മ്മജര്‍ക്കും തങ്ങ്ളുടെ പ്രഥമ ദൈവമായ വിശ്വകര്‍മ്മ ദേവനേയും ,
ഗായത്രി ദേവിയെക്കുറിച്ചും അറിവില്ല എന്നതാണ് സത്യം.ബാക്കിയുള്ള 30%
പേരും വിശ്വകര്‍മ്മ ദേവന് പകരം ശ്രി .സദാശിവ മുര്ത്തിയേയാണ് ( 5 മുഖമുള്ള
ശിവന് ) ആരാധിക്കുന്നത് . ശ്രി .വിശ്വകര്‍മ്മ ദേവനും ,ശ്രി . സദാശിവ
മുര്ത്തിയും കാഴ്ച്ചയില്‍ ഒരു പോലെയാണ്, എന്നാല്‍ നിയോഗത്തല്‍
വ്യത്യസ്തമാണ് .ശ്രി .വിശ്വകര്‍മ്മ ദേവന് സൃഷ്ടിയുടെതാണെങ്കില്,ശ്രി.സദാശിവമുര്ത്തി സംഹാരത്തിന്റേതാണ്.
ശ്രി
.വിശ്വകര്‍മ്മ ദേവന് തന്റെ നെറ്റികളില്‍ സമാന്തരമായ രണ്ട് കാവി
(ചെമപ്പ് ) കുറികള്‍ ധരിക്കുന്നു. എന്നാല്‍ ശ്രി.സദാശിവമുര്ത്തി തന്റെ
നെറ്റികളില്‍ ഭസ്മ കുറികള്‍ ധരിക്കുന്നു. ശിവന്റെ
രൂപമായ ശ്രി.സദാശിവമുര്ത്തി സംഹാരത്തിന്റെ പ്രതികമായ ഭസ്മമാണ്
ധരിക്കുന്നത്.
ശ്രി .വിശ്വകര്‍മ്മ ദേവന്റെ ചിത്രത്തില്‍ വലതു കയ്യില്‍ ചുറ്റികയും കാണാവുന്നതാണ് .