Wednesday, September 26, 2012


 വിശ്വകര്‍മ്മ മഹാത്മ്യം 




                  ലോകത്തിലെ ആദ്യ വേദമായ ഋഗ്വേദം പറയുന്നത്...ത്രിമുര്ത്തികളായ ബ്രഹ്മ,വിഷ്ണു, മഹേശ്വരന്മാര്‍  ഉള്‍പ്പെടെ എല്ലാ ദേവന്മാരെയും , ഈ മുഴുവന്‍ പ്രപഞ്ചത്തെയും സൃഷ്ടിച്ച്ത്  ഭഗവാന്‍ ശ്രി വിശ്വകര്മാവാണെന്നാണ്‍.ഋഗ്വേദത്തിനു പുറമേ മറ്റ്  വേദങ്ങ്ളായ യെജുര്‍ വേദം, സാമ വേദം,അഥര്‍വ്വ വേദം എല്ലാം വിശ്വകര്‍മ്മാവിനെ വാഴ്ത്തുന്നത്  ദേവ പ്രഭുവായിട്ടാണ് .
എല്ലാ ഹിന്ദു ക്ഷെത്രാചാരനങ്ങളിലും,യാഗങ്ങളിലും വിശ്വകര്‍മ്മ ദേവന്‍ പ്രഥമ സ്ഥാനം കൊടുക്കുന്നത് കാണാം.ഈ ആശയങ്ങ്ള്‍ തന്റെ  "INDIAN PHILOSOPHY" (Volume-1 in Pagesof 89 to 90)എന്നപുസ്തതകത്തില്‍ ഉള്‍പ്പെടുത്തിയ ഭാരതത്തിന്റെ രണ്ടാമത്തെ പ്രസിടണ്ടായ ഡോ: S രാധാകൃഷ്ണന്‍ നമ്മള്‍ ഇവിടെ നന്ദി രേഖപ്പെടുത്തുന്നു  .

 ദക്ഷിണേന്ത്യയിലെ 65% വിശ്വകര്‍മ്മജര്‍ക്കും തങ്ങ്ളുടെ പ്രഥമ ദൈവമായ വിശ്വകര്‍മ്മ ദേവനേയും , ഗായത്രി ദേവിയെക്കുറിച്ചും അറിവില്ല എന്നതാണ് സത്യം.ബാക്കിയുള്ള 30% പേരും വിശ്വകര്‍മ്മ ദേവന് പകരം ശ്രി .സദാശിവ മുര്ത്തിയേയാണ് ( 5 മുഖമുള്ള ശിവന്‍ ) ആരാധിക്കുന്നത് . ശ്രി .വിശ്വകര്‍മ്മ ദേവനും ,ശ്രി . സദാശിവ മുര്ത്തിയും കാഴ്ച്ചയില്‍  ഒരു പോലെയാണ്, എന്നാല്‍ നിയോഗത്തല്‍  വ്യത്യസ്തമാണ് .ശ്രി .വിശ്വകര്‍മ്മ ദേവന്‍ സൃഷ്ടിയുടെതാണെങ്കില്‍,ശ്രി.സദാശിവമുര്ത്തി സംഹാരത്തിന്റേതാണ്.
ശ്രി .വിശ്വകര്‍മ്മ ദേവന്‍  തന്റെ നെറ്റികളില്‍  സമാന്തരമായ രണ്ട്  കാവി (ചെമപ്പ് ) കുറികള്‍  ധരിക്കുന്നു. എന്നാല്‍  ശ്രി.സദാശിവമുര്ത്തി തന്റെ നെറ്റികളില്‍ ഭസ്മ കുറികള്‍  ധരിക്കുന്നു. ശിവന്റെ രൂപമായ ശ്രി.സദാശിവമുര്ത്തി സംഹാരത്തിന്റെ പ്രതികമായ ഭസ്മമാണ് ധരിക്കുന്നത്.
ശ്രി .വിശ്വകര്‍മ്മ ദേവന്റെ ചിത്രത്തില്‍ വലതു കയ്യില്‍ ചുറ്റികയും കാണാവുന്നതാണ് .

നമ്മള്‍  വിസ്വകര്‍മ്മജര്‍ എല്ലാ ദൈവങ്ങളെയും ആരാധിക്കുന്നു, എന്നാല്‍  നമ്മളുടെ പ്രഥമ ദൈവമായ  വിശ്വകര്‍മ്മ ദേവനേയും , ഗായത്രി ദേവിയേയും ആരാധിക്കുന്നില്ല എന്നതാണ്  സത്യം . ഇത് തിര്ത്തും തെറ്റാണ്. എല്ലാ ദൈവങ്ങളെയും ആരാധിക്കരുതെന്നു നമ്മള്‍ പറയില്ല , എല്ലാ ദൈവങ്ങളെയും ആരാധിക്കണം , എന്നാല്‍  പ്രഥമ സ്ഥാനം നമ്മ്മുടെ ദൈവത്തിനു കൊടുക്കണം.

No comments:

Post a Comment