Wednesday, April 10, 2013

വാസ്തു ശാസ്ത്രം 

  വാസ്തു പുരുഷൻ :

 

 

                   ഭൂമി ദേവനായ ശ്രീ വാസ്തു ഭഗവാന്  അഥവ വാസ്തു പുരുഷന്‌  അനന്തമായ ഭൂമിയുടെ ഭീമകാരമായ രൂപമാണുള്ളത്.അഷ്ട്ടദേവൻമാർ  വാഴുന്നത്തിന്റെ കേന്ദ്രസ്ഥാനമാണ്‌  അദ്ദേഹത്തിനുള്ളത് , അഥായത്‌  എട്ടു ദിക്കുകളുടേയും ദേവന്മാരുടെ നടുവിലാണ് സ്ഥാനം.

                ത്രേതായുഗത്തിൽ സർവ്വലോക വ്യാപിയായി പ്രത്യക്ഷപ്പെട്ട ഒരു മഹാഭൂതമാണു വാസ്‌തുപുരുഷൻ  പരമശിവനും അന്ധ്കാരൻ എന്ന രാക്ഷ്സനു മായുണ്ടായ യുദ്ധത്തിനിടെ പരമശിവന്റെ ശരീരത്തിൽനിന്നും ഉതിർന്നുവീണ വിയർപ്പുതുള്ളിയിൽ നിന്നാണ്  വാസ്തുപുരുഷന്റെ ഉത്ഭവം. മഹാ പരാക്രമാകാരിയായ ആ ഭുതത്തിന്റെ അതിക്രമങ്ങൾ സഹിക്കാനാവാതെ ദേവകൾ ബ്രഹ്മദേവനെ പ്രാർത്ഥിച്ച്  പ്രത്യക്ഷപ്പെടുത്തി. 

             ദേവന്മാരുടെ സങ്കടങ്ങൾ കേട്ട ബ്രഹ്മദേവൻ അവരോട് ഭൂതത്തോട്  യുദ്ധം ചെയ്യാൻ ആവശ്യപ്പെട്ടു.  അത് പ്രകാരം യുദ്ധം ചെയ്ത ദേവകൾ വാസ്തു പുരുഷനെ എടുത്ത് ഭൂമിയിലേക്ക് എറിഞ്ഞു . 

              യുദ്ധത്തിൽ തോറ്റ്  ഭൂമിയിൽവീണ വാസ്തുപുരുഷന്റെ ശിരസ് ഈശ (വടക്ക് കിഴക്ക് ) കോണിലും , കൽപ്പാദങ്ങൾ  നിറുതി (തെക്ക് പടിഞ്ഞാറു ) കോണിലും കൈകൾ അഗ്നി കോണി (തെക്ക് കിഴക്ക്) ലും വായു കോണി(വടക്കുപടിഞ്ഞാറ് ) ലുമായി ഭൂമി മുഴുവനായി വ്യാപിച്ചു. പിന്നീട് വാസ്തുപുരുഷൻ ഭൂമിവാസികളേയും ശല്യം ചെയ്യാൻ തുടങ്ങി. ഉടനെ ഭൂമി വാസികളും ബ്രഹ്മാവിനെ പ്രാർത്ഥിച്ചു  തുടർന്ന്  വാസ്തുപുരുഷന്റെ ശക്തി ക്ഷയിപ്പിക്കാനായി  ബ്രഹ്മദേവൻ 53  ദേവന്മാരോട്  ആ കൂറ്റൻ ശരിരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളാൻ ആവശ്യപ്പെട്ടു.

              അതേ തുടർന്ന്‌  ശക്തി ക്ഷയിച്ച വാസ്തുപുരുഷൻ ബ്രഹ്മാവിനെ പ്രാർത്ഥിച്ചു. മനസ്സ്ലിഞ്ഞ ബ്രഹ്മാവ്‌  ഇപ്രകാരം അരുളി ചയ്തു   "ശിലന്യാസം ,കട്ടള വയ്പ്പ് ,ഗൃഹപ്രവേശം തുടങ്ങിയ അവസരങ്ങളിൽ മനുഷ്യൻ നിന്നെ പൂജിക്കും -ഇതിനെ വാസ്തു പൂജ എന്ന് വിളിക്കും. വാസ്തുപൂജ നടത്താതെ ഗൃഹനിർമ്മാണം നടത്തിയാൽ ആ വീട്ടിൽ പല അനർത്തങ്ങളും  സംഭവിക്കുന്നതാണ് " ബ്രഹ്മദേവന്റെ അശിർവാദത്തിൽ സംതൃപ്ത്നായ വാസ്തുപുരുഷൻ മാനവരാശിയിൽ നിന്നും പുജകൾ ഏറ്റു വാങ്ങി ഭൂമിയിൽ നില കൊള്ളുന്നതായാണു വിശ്വാസം.   

No comments:

Post a Comment