Wednesday, October 3, 2012


ഋഷിപഞ്ചമി ( വിശ്വക൪മ്മ ജയന്തി )

 

 

 

ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷിപഞ്ചമി എന്നറിയപ്പെടുന്നത്. വിശ്വക൪മ്മ ജയന്തി എന്ന് കാണുമ്പോള് പലരും കരുതുക ഇത് വിശ്വകര്മ്മാവ് ജനിച്ച ദിവസം എന്നാണ്. എന്നാല് യഥാര്ത്ഥത്തില് ഈ ദിനം ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ്.
അപ്പോള് വിശ്വക൪മ്മാവിന് ജനന ദിവസം ഇല്ലേ എന്ന ചോദ്യം വരാം. ജനന ദിവസം തീര്ച്ചയായും ഉണ്ട്. പക്ഷെ സ്വയംഭൂ ആയ വിരാട് പുരുഷന് വിശ്വകര്മ്മാവിന്ടെ ജനന ദിവസവും നാളും നാഴികയും ആര്ക്കാണ് ഗ്രഹിക്കാന് കഴിയുക. ഒരു കുട്ടി ജനിച്ചാല് അതിന്ടെ ജനന സമയം സ്വന്തം അമ്മയ്ക്കല്ലേ പറയാന് കഴിയൂ. അമ്മയില്ലാതെ സ്വയംഭൂവായ പരമ പുരുഷന് അങ്ങനെ പിറനാള് ഇല്ലാതായി. കോടാനുകോടി വര്ഷം ശബ്ദമായി പിന്നെ കോടാനുകോടി വര്ഷം പരമാണു ആയി, പിന്നെ ഹിരണ്യഗര്ഭനായി കോടാനുകോടി വര്ഷങ്ങള് പിന്നെ ഹിരണ്യഗര്ഭനില് നിന്നും പരമ പുരുഷനിലേക്ക്. ഇതില് ഏതെങ്കിലും ഒരു ദിനം അദ്ദേഹത്തിന്റെ  ജനനം ആവാം. അത് എന്നാണ് എന്ന് കണ്ടെത്തുക അസാധ്യം.

കര്മങ്ങളില് വന്നുപോയ പാപങ്ങള്ക് പ്രായശ്ഛിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികള്ക്ക്(സനക ബ്രഹ്മഋഷി, സനാതന ബ്രഹ്മഋഷി, അഭുവസന ബ്രഹ്മഋഷി, പ്രജ്ഞസ ബ്രഹ്മഋഷി, സുവര്ണ്ണസ ബ്രഹ്മഋഷി) ഭഗവാന് തണ്ടെ വിശ്വരൂപം ദര്ശനം നല്കി അനുഗ്രഹിച്ചതിന്റെ  സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
ഹൈന്ദവ ആഘോഷങ്ങളില് പഞ്ചമി നാളിന് ഏറെ പ്രാധാന്യമുണ്ട്. പഞ്ചമിയെന്നാല് അഞ്ചാമത്തെ ദിവസം.
ഓം ശീ വിശ്വബഹ്മണേ നമഃ

No comments:

Post a Comment